മെഹബൂബയ്ക്കെതിരെ കേസെടുക്കാന്‍ കമ്മിഷന്‍
ദില്ലി: കശ്മീരിലെ വോട്ടെടുപ്പ് കേന്ദ്രത്തില്‍ കയറി വോട്ടര്‍മാരെ തടസപ്പെടുത്തിയതിന് മെഹബൂബ മുഫ്തിയ്ക്കെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജമ്മു കശ്മീര്‍ ഭരണാധികാരികളോട് ആവശ്യപ്പെട്ടു.
കശ്മീര്‍ സര്‍ക്കാരിന് നേതൃത്ത്വം നല്‍കുന്ന പി.ഡി.പി യുടെ അദ്ധ്യക്ഷയാണ് മെഹബൂബ മുഫ്തി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ബെഹബൂബ പ്രവര്‍ത്തിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 സി ചട്ടപ്രകാരവും ജനാപ്രാതിനിധ്യ നിയമപ്രകാരവും പ്രഥമ വിവര റിപ്പോര്‍ട്ടം ഫയല്‍ ചെയ്യാനാണ് കമ്മിഷന്‍ ആവശ്യപ്പെട്ടത്. ഏപ്രില്‍ നാല് ചൊവാഴ്ച നടന്ന കമ്മിഷന്‍ യോഗമാണ് ഇതിന് തീരുമാനിച്ചത്.
ഏപ്രില്‍ 26 ന് നടന്ന തിരഞ്ഞെടുപ്പ് വേളയില്‍ മെഹബൂബ മുഫ്തി അംഗരക്ഷകരോടൊപ്പം ബേണ്‍ ഹാള്‍ സ്കൂളിലെ പോളിംഗ് ബൂത്തില്‍ കയറി ബലം പ്രയോഗിച്ച് ഒരു സ്ത്രീയുടെ ബുര്‍ഖ ഉയര്‍ത്തി ആളെ തിരിച്ചറിയാനായി ശ്രമം നടത്തിയിരുന്നു. ഇത് സംബന്ധിച്ച് കശ്മീരിലെ പ്രതിപക്ഷ കക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നാഷണല്‍ കോണ്‍ഫറന്‍സ് തിരഞ്ഞെടുപ്പ് ബഹിഷ്കരിയ്ക്കുമെന്നും പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് അധികാരികള്‍ പ്രശ്നത്തെക്കുറിച്ച് അന്വേഷണം നടത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി. ഇത് പഠിച്ച ശേഷമാണ് ചൊവാഴ്ച മെഹബൂബയ്ക്കെതിരെ നടപടി സ്വീകരിയ്ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചത്.












Click it and Unblock the Notifications