മാതാ അമൃതാനന്ദമയി തൃശൂരില്‍
തൃശൂര്‍: മാതാ അമൃതാനന്ദനയിക്ക് മെയ് നാല് ചൊവാഴ്ച തൃശൂരില്‍ വടക്കുംനാഥ ക്ഷേത്രത്തിന് സമീപം സ്വീകരണം.
ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന വിപുലമായ സ്വീകരണച്ചടങ്ങാണ് തൃശൂരില്‍ നടക്കുന്നത്. നെറ്റിപ്പട്ടം കെട്ടിയ കൊമ്പന്‍മാരും മുത്തുക്കുടകളും പൂര്‍ണകുംഭവുമായി അമ്മയ്ക്ക് നല്‍കുന്ന സ്വീകരണത്തില്‍ 108 സ്ത്രീകള്‍ അമ്മയ്ക്ക് പുഷ്പാഭിഷേകം നടത്തും.
അരലക്ഷം പേര്‍ക്ക് സൗജന്യ ഭക്ഷണ വിതരണമുണ്ട്. സത്സംഗവും ഭജനയും ധ്യാനവും ഉണ്ടായിരിക്കും. അമൃതാനന്ദമയിയെ കുറിച്ച് പ്രഭാഷണവുമുണ്ടാവും. ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയതിന് ശേഷം അമ്മ പാലക്കാട്ടേക്ക് തിരിക്കും.












Click it and Unblock the Notifications