ആന്റണി രാജി വയ്ക്കണം: ശ്രീധരന്‍പിള്ള
കൊച്ചി: വിവിഎ പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിച്ച ഫണ്ടുകളുടെ 75 ശതമാനം യുഡിഎഫ് സര്‍ക്കാര്‍ പാഴാക്കി കളഞ്ഞെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
ഫണ്ട് വിനിയോഗിക്കുന്നതില്‍ വീഴ്ച വരുത്തിയ മുഖ്യമന്ത്രി എ. കെ. ആന്റണി രാജി വച്ചൊഴിയണം. കേരളത്തില്‍ ഗതിയില്ലാതെ കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോഴാണ് കേരളത്തിന് അവകാശപ്പെട്ട ഫണ്ട് സര്‍ക്കാര്‍ ലാപ്സാക്കിയതെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.
ദേശീയതലത്തിലെ മതേതരസഖ്യത്തിന്റെ നേതാവ് ആരാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി വ്യക്തമാക്കണമെന്ന് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.












Click it and Unblock the Notifications