വരള്‍ച്ച: കേന്ദ്രസംഘം വയനാട്ടിലെത്തി
കല്പറ്റ: വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഏഴംഗ സംഘം വയനാട്ടിലെതതി.
മെയ് നാല് ചൊവാഴ്ച ഉദ്യോസസ്ഥരുമായി സംഘം ചര്‍ച്ച നടത്തി. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലാണ് ചൊവാഴ്ച സംഘം സന്ദര്‍ശനം നടത്തുന്നത്. കൂടുതല്‍ വരള്‍ച്ചാ ദുരിതാശ്വാസം അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് സംസ്ഥാന സര്‍ക്കാര്‍ രണ്ടാമത് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസംഘമെത്തിയത്.
സംഘം ബുധനാഴ്ച കോട്ടയത്തെത്തും. രാവിലെ എട്ട് മണിയോടെ കോട്ടയത്തെത്തുന്ന സംഘം ജില്ലയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് റവന്യു മന്ത്രിയുമായി ചര്‍ച്ച നടത്തും. വൈകീട്ടോടെ സംഘം മടങ്ങും.
കോട്ടയം ജില്ലയില്‍ 67 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് രണ്ടാമത്തെ നിവേദനത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications