കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

19 കേസുകളില്‍ മദ്നിക്ക് ജാമ്യം

  • By Staff
Google Oneindia Malayalam News

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദ്നിക്ക് 19 കേസുകളില്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു.

മദ്നിക്ക് ജാമ്യം അനുവദിക്കുന്നതിനെ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തില്ല. മെയ് മൂന്ന് തിങ്കളാഴ് വൈകീട്ടാണ് കോടതി ജാമ്യം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്.

10,000 രൂപയുടെ സ്വന്തം ജാമ്യവും തത്തുല്യമായ തുകയ്ക്ക് രണ്ട് ആള്‍ ജാമ്യവുമാണ് കോടതി വ്യവസ്ഥ ചെയ്തത്.

അതേ സമയം കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന മദ്നിക്ക് ആ കേസില്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയിലില്‍ നിന്നിറങ്ങാനാവൂ. മദ്രാസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ വിധി പറഞ്ഞിട്ടില്ല. കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍ നടന്നുവരികയാണ്.

മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഇവിടെ ഹാജരാവണമെന്ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. മദ്നിക്കെതിരായ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 19 കേസുകളും ഇവിടെയാണ് വിചാരണ ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X