കൊച്ചി-ക്വാലാലമ്പൂര്‍ വിമാന സര്‍വീസ്
നെടുമ്പാശേരി: കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും മലേഷ്യന്‍ എയര്‍ലൈന്‍സ് ക്വാലാലമ്പൂരിലേക്ക് വിമാനസര്‍വീസ് തുടങ്ങും.
ജൂലൈ 15 മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് സീനിയര്‍ മാനേജര്‍ ഷംസുല്‍ അംബ്രിന്‍ അറിയിച്ചു. കൊച്ചിയില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് ദിവസവും തിരുവനന്തപുരത്തു നിന്ന് ഒരു ദിവസവുമായിരിക്കും വിമാനസര്‍വീസ് നടത്തുന്നത്.
വിമാനസര്‍വീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ഉദ്യോഗസ്ഥസംഘം നെടുമ്പാശേരിയിലെത്തി വിമാനത്താവള അധികൃതരുമായി ചര്‍ച്ച നടത്തി.












Click it and Unblock the Notifications