Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ എന്‍ഐഡി അനിമേഷന്‍കേന്ദ്രം

തിരുവനന്തപുരം: ഡിസൈനിംഗ് രംഗത്ത് പേര് കേട്ട സ്ഥാപനമായ നാഷണല്‍ സ്കൂള്‍ ഒഫ് ഡിസൈന്‍(എന്‍ഐഡി) തിരുവനന്തപുരത്ത് അനിമേഷന്‍ പരിശീലന കേന്ദ്രം തുടങ്ങുന്നു. ടെക്നോപാര്‍ക്കിന് സമീപത്തായിരിക്കും ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒഫ് അനിമേഷന്‍ തുടങ്ങുക. കിന്‍ഫ്രയുമായി ഇതുസംബന്ധിച്ച് എന്‍ഐഡി ധാരണയിലെത്തിയിട്ടുണ്ട്.

കിന്‍ഫ്രയുമായുള്ള ധാരണയ്ക്ക് എന്‍ഐഡിയുടെ ഭരണസമിതിയുടെ അംഗീകാരം കിട്ടിയിട്ടില്ലെങ്കിലും ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒഫ് അനിമേഷനുവേണ്ട പ്രവര്‍ത്തനങ്ങള്‍ വേഗതയോടെ നീങ്ങുന്നു.

തിരുവനന്തപുരത്തെ ഫിലിം-വീഡിയോ പാര്‍ക്കില്‍ പ്രൊഫണലുകളുടെ അടിയന്തിര ആവശ്യമുള്ളതിനാലാണ് സര്‍ക്കാര്‍ എന്‍ഐഡിയെ സമീപിച്ചത്. ഇന്‍സ്റിറ്റ്യൂട്ട് ഉടന്‍ തുടങ്ങണമെന്ന് കിന്‍ഫ്ര എന്‍ഐഡിയോട് ആവശ്യപ്പെട്ടു.

ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒഫ് അനിമേഷന്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ടെക്നോപാര്‍ക്കിന് സമീപം സ്ഥലം അനുവദിച്ചിട്ടുണ്ട്. സ്ഥലത്തിന്റെ ഉടമസ്ഥര്‍ കിന്‍ഫ്ര തന്നെയായിരിക്കും. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും എന്‍ഐഡി നിര്‍വഹിയ്ക്കും.

കാര്‍ട്ടൂണ്‍ ചിത്ര നിര്‍മാണത്തിന്റെ എല്ലാ വശങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അനിമേഷന്‍ കോഴ്സാണ് എന്‍ഐഡി തയ്യാറാക്കിയിരിക്കുന്നതെന്ന് പ്രൊജക്ട്-ഇന്‍-ചാര്‍ജ് നീന സബ്നാനി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഒരു പ്രത്യേക രംഗത്ത് വിദഗ്ധായവരെയാണ് അനിമേഷന്‍ മേഖലയ്ക്ക് ആവശ്യം. 100-200 വിദ്യാര്‍ഥികള്‍ക്ക് ഒരു സമയത്ത് ഇന്‍സ്റിറ്റ്യൂട്ടില്‍ പ്രവേശനം നല്‍കാനാവുമെന്ന് നീന സബ്നാനി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+