കേരളം കുളിരുന്നു
തിരുവനന്തപുരം: ശക്തമായ മഴയില്‍ കേരളത്തിന് കൊടുംചൂടില്‍ നിന്നും വരള്‍ച്ചയില്‍ നിന്നും ആശ്വാസമായി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമായിരുന്നു മഴയ്ക്ക് കാരണം. ന്യൂനമര്‍ദ്ദം മൂലം അടുത്ത 48 മണിക്കൂര്‍നേരവും കേരളത്തില്‍ മെയ് നാല്, അഞ്ച് തീയതികളിലും ശക്തമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ശക്തമായ കാറ്റിനൊപ്പം ഇടമുറിയാതെ പെയ്ത മഴ പലയിടത്തും കൃഷിനാശമുണ്ടാക്കി. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റാന്റ് തിങ്കളാഴ്ച പൂര്‍ണ്ണമായും വെള്ളത്തിലായിരുന്നു. ഗതാഗതതടസ്സവുമുണ്ടായി.
കേരളത്തില്‍ പരക്കെ മഴ പെയ്തു എന്നതാണ് ആശ്വാസമായത്. കൊച്ചിയില്‍ ഒമ്പത് സെന്റിമീറ്ററും കോന്നിയില്‍ മൂന്നു സെന്റിമീറ്ററും കൊല്ലത്ത് ഏഴ് സെന്റിമീറ്ററും മഴ കിട്ടി.
കേരളത്തില്‍ വേനല്‍മഴയായി ലഭിയ്ക്കേണ്ടത് 3.8 സെന്റിമീറ്റര്‍ മഴയാണ്. മാര്‍ച്ച് 30 വരെ ഇത്രയും അളവ് മഴ ലഭിച്ചു. ഏപ്രിലില്‍ ലഭിയ്ക്കേണ്ടത് 12.2 സെന്റിമീറ്റര്‍ മഴയാണ്. ഇതുവരെ 11.1 സെന്റീമീറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ പെയ്യുന്ന മഴയോടെ ഏപ്രിലില്‍ പ്രതീക്ഷിയ്ക്കുന്ന അളവ് മഴ ലഭിയ്ക്കുമെന്ന് കരുതുന്നു.












Click it and Unblock the Notifications