സംസ്ഥാന രാഷ്ട്രീയവും വിഷയമാവും: രവി
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലും നടക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവി പറഞ്ഞു.
അതേ സമയം കേരളം പോലൊരു സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം ലഭിക്കുകയെന്ന് വയലാര്‍ രവി ചൂണ്ടിക്കാട്ടി. മെയ് നാല് ചൊവാഴ്ച കൊച്ചി പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രവി.
തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലും മന്ത്രിസഭയിലും അഴിച്ചുപണി നടക്കുമെന്ന കെ. കരുണാകരന്റെ പ്രസ്താവന അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്.
അടൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തിലുള്ള അഭിപ്രായഭിന്നതകള്‍ മാറ്റിവച്ച് ആര്‍. ബാലകൃഷ്ണപിള്ള രാഷ്ട്രീയമര്യാദ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്നണി എന്ന നിലയില്‍ യുഡിഎഫിലെ എല്ലാ കക്ഷികളും ഒത്തുചേര്‍ന്ന് തീരുമാനമെടുക്കുന്നതാണ് രാഷ്ട്രീയ മര്യാദ.
അടൂരില്‍ കൊടിക്കുന്നില്‍ സുരേഷിനെ പിള്ള സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂരില്‍ യുഡിഎഫ് ജയിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്നും രവി പറഞ്ഞു.












Click it and Unblock the Notifications