മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാവില്ല: ശങ്കരന്‍
കോഴിക്കോട്: തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാവുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി പി. ശങ്കരന്‍ പറഞ്ഞു.
മെയ് നാല് ചൊവാഴ്ച കാലിക്കറ്റ് പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശങ്കരന്‍.
തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാവാമെന്നാണ് കെ. കരുണാകരന്‍ പറഞ്ഞത്. അഴിച്ചുപണിയുണ്ടാവാമെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഗ്രൂപ്പിസമില്ല.
കെ. കരുണാകരന്‍, മുഖ്യമന്ത്രി എ. കെ. ആന്റണി, കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന്‍ തുടങ്ങിയവര്‍ സോണിയാഗാന്ധി പ്രസംഗിക്കുന്ന കോഴിക്കോട്ടെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ശങ്കരന്‍ അറിയിച്ചു.












Click it and Unblock the Notifications