തിരഞ്ഞെടുപ്പിനുശേഷം സിപിഎം പിളരും: തങ്കച്ചന്‍
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സിപിഎം പിളരുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന്‍ പറഞ്ഞു.
മെയ് നാല് ചൊവാഴ്ച കേസരി സ്മാരക ഹാളില്‍ നടന്ന ജനവിധി-2004 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തങ്കച്ചന്‍.
ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സോണിയാഗാന്ധിയ്ക്ക് പിന്തുണ നല്‍കുമെന്ന യാഥാര്‍ഥ്യബോധമുള്ള നിലപാടാണ് ജ്യോതിബസു കൈകൊണ്ടത്. ഇതില്‍ നിന്നും വിരുദ്ധമായി കേരളത്തില്‍ സിപിഎം നേതാക്കളായ വി. എസ്. അച്യുതാനന്ദനും സിപിഎം നേതാക്കളും കോണ്‍ഗ്രസ് വിരോധം പുലര്‍ത്തുന്നത് എന്തിനാണെന്ന് തങ്കച്ചന്‍ ചോദിച്ചു.
ജ്യോതിബസുവിന്റെ നിലപാടിനെ സിപിഎം അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തും സിപിഎം അംഗം പ്രകാശ് കാരാട്ടും അനുകൂലിക്കുന്നുണ്ട്. ഒരു ദേശീയനേതാവെന്ന നിലയില്‍ ജ്യോതിബസു കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണ്. എന്നിട്ടും കോണ്‍ഗ്രസ് വിരോധത്തില്‍ തന്നെ അച്യുതാനന്ദനും പിണറായി വിജയനും ഉറച്ചുനില്‍ക്കുന്നതെന്തിനാണെന്ന് മനസിലാവുന്നില്ല. സിപിഎമ്മിന്റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ രണ്ട് ധ്രുവങ്ങളെ പോലെയാണ് പെരുമാറുന്നത്.
ബിജെപിയ്ക്കെതിരെ കോണ്‍ഗ്രസിനാണ് ജനങ്ങള്‍ വോട്ട് ചെയ്യേണ്ടത്. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ല.
അടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായി ഒന്നും ചെയ്യില്ലെന്ന് മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള തനിക്ക് ഉറപ്പുതന്നിട്ടുണ്ടെന്ന് തങ്കച്ചന്‍ പറഞ്ഞു.












Click it and Unblock the Notifications