കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിര. കമ്മിഷന്‍ കോടതിയില്‍ അപ്പീല്‍ നല്കി

  • By Staff
Google Oneindia Malayalam News

ദില്ലി: കുറ്റവാളികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ അവകാശമില്ലെന്ന പട്ന ഹൈക്കോടതി വിധിയെ ചോദ്യംചെയ്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മേയ് അഞ്ച് ബുധനാഴ്ച സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി.

കുറ്റവാളികള്‍ മത്സരിയ്ക്കുന്ന മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കമ്മീഷന് അധികാരമുണ്ടെന്നായിരുന്നു വിവാദമായ പട്ന ഹൈക്കോടതി വിധി. ജയിലില്‍ കഴിയുന്ന കുറ്റവാളികള്‍ക്ക് വോട്ട്ചെയ്യാന്‍ കഴിയാത്തതിനാല്‍ അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനും അവകാശമില്ലെന്നും അതിനാല്‍ ഇവര്‍ മത്സരരംഗത്തുള്ള തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കാന്‍ കമ്മിഷന് അധികാരമുണ്ടെന്നായിരുന്നു പട്ന ഹൈക്കോടതി വിധിയുടെ രത്നച്ചുരുക്കും. നിലവില്‍ മത്സരരംഗത്തുള്ള കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാനും ഹൈക്കോടതി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിക്കഴിഞ്ഞാല്‍ കോടതി ഇടപെടല്‍ പാടില്ലെന്ന ഭരണഘടനാ വകുപ്പിനെ (329ാം വകുപ്പ്) ആധാരമാക്കിയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അപ്പീല്‍ നല്കിയിട്ടുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X