അജ്ഞാത ഇ- മെയില്‍: വിവരം നല്കണം
ദില്ലി: ടാറ്റാ ഗ്രൂപ്പിന്റെയും അതിന്റെ ചെയര്‍മാന്റെയും പിന്തുണയുണ്ടെന്ന അവകാശവാദവുമായി തുടര്‍ച്ചയായി മെയിലുകള്‍ അയക്കുന്ന അജ്ഞാതനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ദില്ലി ഹൈക്കോടതി ഹോട്ട് മെയിലിനോട് ആവശ്യപ്പെട്ടു.
തങ്ങളുടെ പിന്തുണയുണ്ടെന്ന് കാണിച്ച് മെയിലുകള്‍ അയക്കുന്നതിനെതിരെ ടാറ്റാ ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതിയുടെ ഈ നിര്‍ദേശം. [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ നിന്നാണ് കാന്‍സര്‍ രോഗികളുടെ ചികിത്സക്ക് പിന്തുണ അപേക്ഷിച്ച് മെയിലുകള്‍ അയക്കുന്നത്.
ഇ വിലാസമുപയോഗിക്കുന്ന ആളിന്റെ പേര്, വിലാസം, ടെലിഫോണ്‍ നമ്പറുകള്‍, ബില്ലുകള്‍, മെയില്‍ അയക്കാന്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറിന്റെയും മോഡത്തിന്റെയും വിവരങ്ങള്‍ എന്നിവ നല്‍കാനാണ് കോടതിയുടെ നിര്‍ദ്ദേശം. മെയില്‍ അയക്കുന്നത് തുടര്‍ന്നാല്‍ ഹര്‍ജിക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ശശശ.ളടളട.ഡമബ എന്ന പേര് ഉപയോഗിക്കരുതെന്ന് അജ്ഞാതനായ വിലാസക്കാരനോട് കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്. ഈ കേസ് വീണ്ടും ജൂലൈ 8ന് കോടതി പരിഗണിക്കുന്നതുവരെ ടാറ്റയുടെ വൈബ്സൈറ്റിന്റെ പേര് ഉപയോഗിക്കരുതെന്നാണ് അജ്ഞാതനായവിലാസക്കാരനോട്കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ജസ്റിസ് സി.കെ മഹാജനാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
അജ്ഞാതരായി മെയില്‍ അയക്കുന്നവര്‍ക്കെതിരെ രാജ്യത്തുണ്ടാകുന്ന ആദ്യവിധിയാണിതെന്ന് ടാറ്റ ഗ്രൂപ്പിന്റെ അഭിഭാഷകന്‍ പ്രവീണ്‍ ആനന്ദ് വിശേഷിച്ചു.












Click it and Unblock the Notifications