ഇറാഖില്‍ മലയാളി മരിച്ചു?
ദില്ലി: ഇറാഖിലെ അമേരിക്കന്‍ പട്ടാളത്താവളത്തില്‍ കഴിഞ്ഞ ദിവസം ആക്രമണത്തില്‍ മരിച്ച രണ്ടു പേരില്‍ ഒരാള്‍ മലയാളിയാണെന്ന് സംശയം. മരിച്ചവരിലൊരാള്‍ പഞ്ചാബി സ്വദേശിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
രണ്ടാമത്തെയാള്‍ ദക്ഷിണേന്ത്യക്കാരനാണെന്ന് മാത്രമാണ് വിദേശമന്ത്രാലയം പറയുന്നത്. വിദേശമന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് ഇവരുടെ വിശദവിവരം ലഭിച്ചിട്ടില്ല.
ചൊവാഴ്ച കുവൈത്തിലെ ഇന്ത്യന്‍ എംബസിയ്ക്ക് അവധിയായതിനാലാണ് വിവരം ശേഖരിയ്ക്കാന്‍ കഴിയാതിരുന്നതെന്ന് പറയുന്നു. അനധികൃത റിക്രൂട്ടിംഗ് വഴി ഇറാഖില്‍ എത്തിയവരാണ് ഇവര്‍ രണ്ടു പേരും.












Click it and Unblock the Notifications