വിമുക്തഭടന്മാരെ ഇറാഖില്‍ അയയ്ക്കരുത്: സിപിഎം
ദില്ലി: വിമുക്തഭടന്മാരെ ഇറാഖിലെ സുരക്ഷാ ജോലികള്‍ക്കായി റിക്രൂട്ട് ചെയ്യുന്നത് നിരോധിക്കണമെന്ന് സിപിഎം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിമുക്തഭടന്മാരെ ഇറാഖിലേക്ക് സുരക്ഷാ ജോലികള്‍ക്കായി കൊണ്ടുപോവുന്ന സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഎം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സൈനികജോലിയില്‍ നിന്ന് വിരമിച്ച ഇന്ത്യക്കാരെ ഇറാഖിലെ സുരക്ഷാ ജോലികള്‍ക്കായി കൊണ്ടുപോവുന്നുവെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ വിദേശ-സുരക്ഷാ നയത്തിന് വിരുദ്ധമായി ഡിവിഷണല്‍ കമാന്റര്‍ റാങ്കില്‍ വരെയുള്ള വിരമിച്ച ഉദ്യോഗസ്ഥന്‍മാരടക്കം നൂറുകണക്കിന് മുന്‍സൈനികരെ ഇറാഖിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്.
ജോലിയ്ക്കെടുക്കുന്ന വിമുക്തഭടന്മാര്‍ അമേരിക്കയിലെ സൈന്യത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നത്. അതേ സമയം മുന്‍സൈനികരെ മറ്റ് രാജ്യങ്ങളിലെ സുരക്ഷാ ജോലികള്‍ക്കായി റിക്രൂട്ട് ചെയ്യുന്നതിനെ ഒരു നിയമവും നിരോധിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. ബാഗ്ദാദിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയം യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയൂ. എന്നാല്‍ അങ്ങിനെ ഒരു യാത്രാനിരോധനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications