പ്രധാനമന്ത്രി യുപിയില്‍ നിന്ന്: മുലായം
സഫായ്: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ നിന്നായിരിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്.
മെയ് അഞ്ച് ബുധനാഴ്ച വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിയ്ക്കുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി ഉത്തര്‍പ്രദേശായിരിക്കും തീരുമാനിയ്ക്കുക.- മുലായം സിംഗ് യാദവ് പറഞ്ഞു.
എന്നാല്‍ ആരായിരിക്കും ആ പ്രധാനമന്ത്രി എന്ന് പറയാന്‍ മുലായം തയ്യാറായില്ല. പ്രധാനമന്ത്രി വാജ്പേയി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ, മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍, മുലായം സിംഗ് യാദവ് എന്നിവര്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് മത്സരിയ്ക്കുന്നത്.












Click it and Unblock the Notifications