Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പക്രമം; കശ്മീരില്‍ ഒരു മരണം

അനന്തനാഗ്: ജമ്മു കശ്മീരിലെ അനന്തനാഗ് ലോക്സഭാ മണ്ഡലത്തില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണങ്ങളില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബീഹാറില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ്ടായ ആക്രമണങ്ങളില്‍ 20 പേര്‍ക്ക് പരിക്കേറ്റു.

വോട്ടെടുപ്പ് നടക്കുന്നതിനിടയില്‍ പോളിംഗ് സ്റേഷനുകള്‍ക്ക് നേരെ ഭീകരര്‍ ആക്രമണ നടത്തുകയായിരുന്നു. ഗവ. വനിതാ കോളജിലെ പോളിംഗ് ബൂത്തിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിലാണ് ബാങ്ക് മാനേജരായ ഗുലാം ഹസ്സന്‍ മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു.

വോട്ടെടുപ്പ് തടസപ്പെടുത്തുന്നതിനായി മറ്റ് ചില പോളിംഗ് ബൂത്തുകള്‍ക്ക് നേരെയും ഭീകരരുടെ ആക്രമണമുണ്ടായി.

ദേശീയശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമായ അനന്ത്നാഗില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മെഹ്ബൂബ് ബെയ്ഗ് എന്നിവരാണ് ഇവിടെ മത്സരിക്കുന്നത്.

ബീഹാറില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ്ടായ വിവിധ ആക്രമണങ്ങളില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ബീഹാറിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ് സ്ഫോടനവും ഏറ്റുമുട്ടലും വെടിവയ്പും ലാത്തിച്ചാര്‍ജുമുണ്ടായി. ഉച്ചയ്ക്ക് 12 മണി വരെ ബീഹാറില്‍ 20-25 ശതമാനമാണ് പോളിംഗ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+