Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് അക്രമം: മൂന്ന് മരണം

ദില്ലി: നാലാം ഘട്ടവോട്ടെടുപ്പിന്റെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പക്രമത്തില്‍ മൂന്ന് പേര്‍ മരിച്ചു.

കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരാളും ബിഹാറില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ടു പേരും കൊല്ലപ്പെട്ടു. ഉച്ചയ്ക്ക് രണ്ട് മണി വരെയുള്ളകണക്കെടുപ്പ് പ്രകാരം നാലാംഘട്ടവോട്ടെടുപ്പ് നടക്കുന്ന 83 മണ്ഡലങ്ങളില്‍ 35 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.

ബിഹാറില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ആര്‍ജെഡി പ്രവര്‍ത്തകനും ഒരു ജനതാദള്‍(യു) പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും ജനതാദള്‍ നേതാവും കേന്ദ്രമന്ത്രിയുമായ ശരത്യാദവും ഏറ്റുമുട്ടുന്ന മധേപുരയിലാണ് സംഘട്ടനം നടന്നത്. ഇവിടെ 10 പേരെ അറസ്റ്ചെയ്തിട്ടുണ്ട്. കൃത്രിമ വോട്ടെടുപ്പ് നടന്നതിനാല്‍ മധേപുരയില്‍ ഒരു ബൂത്തിലെ വോട്ടെടുപ്പ് റദ്ദാക്കി.

കശ്മീരില്‍ അനന്ത്നാഗില്‍ പോളിംഗ് ബൂത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തിലാണ് ഒരാള്‍ മരിച്ചത്. നാഗാലാന്റില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങളൊഴിച്ചാല്‍ തിരഞ്ഞെടുപ്പ് ശാന്തമായിരുന്നു. വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന ഇവിടെ 60 മുതല്‍ 65 ശതമാനം വരെ പോളിംഗ് രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+