എന്‍ഡിഎ 272 സീറ്റ് നേടും: വാജ്പേയി
ലഖ്നോ: എന്‍ഡിഎ ഇക്കുറി 272 സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി വാജ്പേയി.
ലഖ്നോവില്‍ മെയ് അഞ്ച് ബുധനാഴ്ച വോട്ട് രേഖപ്പെടുത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു വാജ്പേയി. വിവിധ പാര്‍ട്ടികളെ കൂടെനിര്‍ത്തി തിരഞ്ഞെടുപ്പിന് ശേഷം മൂന്നാം മുന്നണി രൂപീകരിയ്ക്കുമെന്നാണ് മുലായംസിംഗ് യാദവ് പറയുന്നത്. ഇത് ഏതര്‍ത്ഥത്തിലാണെന്ന് മനസ്സിലാവുന്നില്ല. - വാജ്പേയി പറഞ്ഞു.
മാന്ത്രികസംഖ്യയായ 272 എന്‍ഡിഎ നേടും. പുതിയ സര്‍ക്കാര്‍ രൂപീകരിയ്ക്കുകയും ചെയ്യും. താങ്കളുടെ സുഹൃത്തായ രാം ജെത്മലാനിയാണല്ലോ എതിരെ മത്സരിയ്ക്കുന്നതെന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പോടെ സൗഹൃദം കൂടുതല്‍ ഉറച്ചുവെന്നായിരുന്നു വാജ്പേയിയുടെ മറുപടി. എക്സിറ്റ്പോളുകളോട് തനിയ്ക്ക് എതിര്‍പ്പൊന്നുമില്ലെന്നും വാജ്പേയി പറഞ്ഞു.


Click it and Unblock the Notifications