ബസ് മറിഞ്ഞ് രണ്ടു മരണം
കൊച്ചി: ദേശീയപാതയില്‍ വരാപ്പുഴ പാലത്തില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ബസ് ഡ്രൈവര്‍ മലപ്പുറം സ്വദേശി കൃഷ്ണകുമാറും സ്കൂട്ടര്‍ യാത്രക്കാരനായ പറവൂര്‍ മൂത്തകുന്നം സ്വദേശി കുഞ്ഞപ്പനുമാണ് മരിച്ചത്.
എറണാകുളത്തു നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് മറിഞ്ഞത്. സ്കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാന്‍ ബസ് ഡ്രൈവര്‍ നടത്തിയ ശ്രമത്തിനിടയിലാണ് ബസ് മറിഞ്ഞത്.
ബസ് ഡ്രൈവര്‍ കൃഷ്ണകുമാര്‍ പാലത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണാണ് മരിച്ചത്. ബസിനടിയില്‍ പെട്ട സ്കൂട്ടര്‍ യാത്രക്കാരന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു.












Click it and Unblock the Notifications