അദ്വാനി മെയ് എട്ടിന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മെയ് എട്ടിന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയായ കേന്ദ്രമന്ത്രി ഒ. രാജഗോപാലിന്റെ പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുന്നതിനായാണ് അദ്വാനിയെത്തുന്നത്. മെയ് എട്ടിന് രാവിലെ 10 മണിക്ക് നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന സമ്മേളനത്തില്‍ അദ്വാനി പ്രസംഗിക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി. കെ. കൃഷ്ണദാസ് അറിയിച്ചു.
കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി രാം നായിക് മെയ് അഞ്ച് ബുധനാഴ്ച തിരുവനന്തപുരത്തെത്തും. ഉദയംകുളങ്ങരയിലും പേട്ടയിലും നടയ്ക്കുന്ന സമ്മേളനങ്ങളില്‍ അദ്ദേഹം പ്രസംഗിക്കും.












Click it and Unblock the Notifications