ഗോശ്രീ പാലത്തിന് ശില്പത്തൂണുകള്‍
കൊച്ചി: വൈപ്പിന്‍ ദ്വീപ് നിവാസികളുടെ സ്വപ്നമായിരുന്നു ഗോശ്രീ പാലം. യാഥാര്‍ഥ്യമായി മാറിയ ആ സ്വപ്നത്തിന് കൊച്ചിയിലെ ഏതാനും കലാകാരന്‍മാര്‍ നിറങ്ങളുടെ പൊലിമ പകരും.
ഗോശ്രീ പാലങ്ങളുടെ തൂണുകളില്‍ കലാകാരന്‍മാര്‍ ഒരുക്കിയ കലാസൃഷ്ടികള്‍ സ്ഥാപിക്കും. തൂണുകളില്‍ സ്ഥാപിക്കുന്ന കലാസൃഷ്ടികളുടെ നിര്‍മാണ ജോലി അന്തിമഘട്ടത്തിലാണ്.
ഒരു സംഘം കലാകാരന്‍മാരാണ് തൂണുകളെ മനോഹരമാക്കാന്‍ കലാസൃഷ്ടികള്‍ ഒരുക്കുന്നത്. കലാകാരന്‍മാരുടെ ഇത്തരം ഒരു കൂട്ടായ്മ ഇന്ത്യയിലാദ്യമായിരിക്കുമെന്ന് ചിത്രകാരനായ സി. എന്‍. കരുണാകരന്‍ പറഞ്ഞു.
പരമ്പരാഗത നൃത്തരൂപങ്ങളുടെ ഒരു സങ്കലനം ആണ് കലാകരന്‍മാര്‍ ഒരുക്കുന്നത്. ചവിട്ടുനാടകം, കഥകളി, ഒപ്പന, മാര്‍ഗംകളി, തെയ്യം, കൂടിയാട്ടം എന്നീ കലകളുടെയെല്ലാം ആവിഷ്കാരമായിരിക്കും തൂണുകളില്‍ ഒരുക്കുന്നത്. ഗോശ്രീ പാലത്തിന് 28 തൂണുകളാണുള്ളത്. ഈ 28 തൂണുകളിലും ശില്പവേലകള്‍ ഉണ്ടാകും. കലൂരില്‍ ഏകാന്തമായ ഒരിടത്തിരുന്ന് ഇതിനുള്ള മൂശകള്‍ ഉണ്ടാക്കുകയാണ് കലാകാരന്മാരിപ്പോള്‍. ഈ മൂശകളില്‍ സിമന്റിലായിരിക്കും ശില്പങ്ങള്‍ വാര്‍ത്തെടുക്കുക. ഓരോ കലാരൂപത്തിന്റെയും ചുരുക്കത്തിലുള്ള വിവരണവും ശില്പവേലകളുടെ ചുവടെ ചേര്‍ക്കും.
വി. ജെ. ജോണ്‍, വി. വെങ്കിട്ടരാമന്‍, റോയ് തമ്പുരാന്‍, ടി. ജയേന്ദ്രന്‍, പി. വി. നന്ദനന്‍, ബിജു ജോര്‍ജ് എന്നീ കലാകാരന്‍മാരാണ് സി. എന്‍. കരുണാകരന്റെ നേതൃത്വത്തിലുള്ള സംഘത്തിലുള്ളത്.












Click it and Unblock the Notifications