Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണകിയുടെ സ്മരണ പുതുക്കി മംഗളാദേവിയില്‍ ചിത്രാപൗര്‍ണ്ണമി

കുമളി: മധുരാ നഗരം ചുട്ടെരിച്ച് ഭാരത സ്ത്രീയുടെ പാതിവ്രത്യത്തിന്റെ മകുടോദാഹരണമായ കണ്ണകിയുടെ ഓര്‍മ്മ പുതുക്കി ആയിരക്കണക്കിനാളുകള്‍ മംഗളാദേവിയില്‍ ചിത്രാപൗര്‍ണ്ണമി ആഘോഷിച്ചു.

ഏപ്രില്‍ നാല് ചൊവാഴ്ച രാവിലെ എട്ടുമുതല്‍ മുതല്‍ വൈകിട്ട് നാല് വരെയായിരുുന്ന മംഗളാദേവിയിലേക്കുളള പ്രവേശനാനുമതി. പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിനുള്ളലാണ് ഈ ക്ഷേത്രം. അതുകൊണ്ട് ആര്‍ക്കും എപ്പോഴും അവിടേയ്ക്ക് പോകാന്‍ അനുമതിയില്ല.

രാവിലെ എട്ടുമുതല്‍ പ്രവേശന അനുമതി കിട്ടിയതുകൊണ്ട് പുലര്‍ച്ചെ തന്നെ ഒട്ടേറെ ഭക്തജനങ്ങല്‍ കുമളിയില്‍ എത്തിയിരുന്നു. തേക്കടിയില്‍ പഴയ ഫോറസ്റ് ചെക്ക് പോസ്റ് കവലയിലും കൊക്കര ഒന്നാം ഗേറ്റിലും രണ്ടാം ഗേറ്റിലും പരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങളെയും യാത്രക്കാരെയും കടത്തിവിട്ടത്. കേരള, തമിഴ്നാട് വനം വകുപ്പ് അധികൃതരും കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരും മംഗളാദേവിയിലേക്കുളള വഴിയില്‍ ഓരോ കിലോമീറ്റര്‍ ഇടവിട്ട് കാവല്‍ നിന്നിരുന്നു. കുമളിയില്‍ നിന്ന് 13 കിലോമീറ്റര്‍ ദൂരമുളള മംഗളാദേവിയിലേക്ക് ജീപ്പുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. വന്‍ കുത്തായ കയറ്റമാണ് ഈ 13 കിലോമീറ്റര്‍ ദൂരം.

കിഴുക്കാംതൂക്കായ കാട്ടുപാതയിലൂടെയുളള യാത്ര ദുസഹമായിരുന്നിട്ടും വര്‍ഷത്തിലൊരിക്കല്‍ മാത്രം പോകാവുന്ന മംഗളാദേവിയിലെത്തി കണ്ണകി ക്ഷേത്രം കണ്‍ കുളിര്‍ക്കെ കാണുകയെന്നതായിരുുന്നു ആരാധകരുടെ ലക്ഷ്യം.

ഇവിടെ എത്തിയ ഭക്ത ജനങ്ങളില്‍ ഏറെയും തമിഴരായിരുന്നു. കുമിളിയ്ക്ക് അടുത്തുള്ള തേനി, കമ്പം പ്രദേശങ്ങളില്‍ നിന്നുള്ള തമിഴരാണ് മംഗളാ ദേവി ക്ഷേത്രത്തില്‍ ആരാധനയ്ക്കായി വര്‍ഷം തോറും എത്തുക. തമിഴ് നാട്ടിലെ ലോവര്‍ക്യാമ്പ്, പളിയക്കുടി, പൊടിപാറ എിവിടങ്ങളില്‍ നിന്നും കണ്ണകി ഭക്തര്‍ എത്തിയിരുന്നു. കണ്ണകി, ദുര്‍ഗ പ്രതിഷ്ഠകള്‍ക്ക് മുില്‍ രാവിലെ മുതല്‍ നീണ്ട നിരയായിരുന്നു. പൂജാകര്‍മ്മങ്ങളില്‍ പങ്കെടുക്കാനുളള ഭക്തജനങ്ങളുടെ വരവ് നിയന്ത്രിക്കാന്‍ തമിഴ്നാട് വനിതാപോലീസ് ഉള്‍പ്പെടെയുളള സംഘം വിഷമിച്ചു.

കണ്ണകി ക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങള്‍ക്ക് തമിഴ് പൂജാരി തമിഴാദനും തിരുവനന്തപുരം സ്വദേശി ശ്രീകുമാറും നേതൃത്വം നല്‍കി. മലയാളത്തിലും തമിഴിലുമായിരുന്നു പൂജ.

കണ്ണകി, ദുര്‍ഗ, ഗണപതി പ്രതിഷ്ഠകളാണ് മംഗളാദേവിയില്‍. കാലപ്പഴക്കാത്താല്‍ തകര്‍ടിഞ്ഞ ക്ഷേത്രഭിത്തിക്കുളളിലാണ് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുളളത്.

ക്ഷേത്രമതില്‍ക്കെട്ടിനുളളിലെ നിയന്ത്രണങ്ങള്‍ക്ക് തമിഴ്നാട് പോലീസും ഫോറസ്റ് ഉദ്യോഗസ്ഥരും അതീവജാഗ്രത പുലര്‍ത്തിയപ്പോള്‍ കേരളത്തിലെ പൊലീസുകാര്‍ കാഴ്ചക്കാരായി മാറി. കേരളത്തിലെയും തമിഴ് നാട്ടിലെയും ഉന്നത ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘവും എത്തിയിരുന്നു. പതിനായിരത്തിലധികം പേര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തുവൊണ് തമിഴ്നാടിന്റെ ഏകദേശ കണക്ക്.

തമിഴ്നാടും കേരളവും കണക്കെടുക്കുന്നുണ്ടായിരുന്നു. തമിഴ്നാട്ടിലെ കണ്ണകി ട്രസ്റ് മൂന്നു ട്രാക്ടറുകളിലായി ഭക്ഷണം എത്തിച്ച് വിതരണം ചെയ്തു. അയ്യപ്പസേവാസംഘം കുമളി യൂണിറ്റ് ലോവര്‍ക്യാമ്പ് പളിയക്കുടിയിലും മംഗളദേവിയിലുമായി ആയിരം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. കഴിഞ്ഞ കൊല്ലങ്ങളില്‍ സഹിക്കാനാവാത്ത ചൂടും പൊടിയുമാണ് ഭക്തജനങ്ങളെ തളര്‍ത്തിയത്. എന്നാല്‍ ഇത്തവണ ചാറ്റല്‍ മഴയും മൂടല്‍ മഞ്ഞും മലകയറി എത്തുന്ന ഭക്തജനങ്ങള്‍ക്ക് ആശ്വാസമേകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+