ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു: സോണിയ
കൊച്ചി: ബിജെപി ഭരണകാലത്ത് മതന്യൂനപക്ഷങ്ങള്‍ക്ക് ആക്രമണത്തിനിരയായെന്ന് സോണിയ. മെയ് അഞ്ച് ബുധനാഴ്ച കൊച്ചിയില്‍ പ്രസംഗിയ്ക്കുകയായിരുന്നു സോണിയ.
ന്യൂനപക്ഷമതങ്ങളുടെ സ്ഥാപനങ്ങള്‍ അവരുടെ കീഴിലായി. പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതി. - സോണിയ കുറ്റപ്പെടുത്തി.
20 മിനുട്ട് നേരം നീണ്ട പ്രസംഗത്തില്‍ സോണിയ ബി ജെ പിയെ കുറ്റപ്പെടുത്തുകയും കോണ്‍ഗ്രസിന്റെ നേട്ടങ്ങള്‍ നിരത്തുകയും മാത്രമാണ് ചെയ്തത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളിയായ സി.പി.എമ്മിനെക്കുറിച്ച് ഒരക്ഷരം പോലും സോണിയ പറഞ്ഞില്ല.
കോണ്‍ഗ്രസ് സൃഷ്ടിച്ച ആധുനിക ഇന്ത്യയുടെ അടിത്തറയാണ് എന്‍ഡിഎ സര്‍ക്കാര്‍ തകര്‍ത്തത്. തൊഴിലില്ലായ്മ രൂക്ഷമായി. കൃഷിക്കാരും തോട്ടംതൊഴിലാളികളും നിരാശരായി. - സോണിയ പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ ഭരണത്തിന് ശേഷം അധികാരമേറ്റ രാജീവ് ഗാന്ധിയാണ് ആധുനിക ഇന്ത്യയ്ക്ക് അടിത്തറയിട്ടത്. ടെലികോം, ഐടി, പുതിയ വിദ്യാഭ്യാസനയം എന്നിവയ്ക്ക് രാജീവ് രൂപം നല്കി. ഇപ്പോള്‍ എല്ലാ പരിഷ്കാരങ്ങളും തങ്ങള്‍ കൊണ്ടുവന്നതാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഇപ്പോഴത്തെ പുരോഗതിയെല്ലാം സ്വതന്ത്യ്രാനന്തര ഇന്ത്യയില്‍ നെഹ്രുവും ഇന്ദിരയും കൊണ്ടുവന്ന നയങ്ങള്‍ മൂലം ഉണ്ടായതാണ്. യുവാക്കള്‍ക്ക് ജോലി നല്കാനും കര്‍ഷകരെയും തോട്ടം തൊഴിലാളികളെയും വ്യവസായ തൊഴിലാളികളെയും രക്ഷിയ്ക്കാന്‍ ഒരു കരുത്തുറ്റ സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണം. കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ വിവിധ വിഭാഗങ്ങള്‍ ഐക്യത്തോടെ, സമാധാനത്തോടെയാണ് കഴിയുന്നത്. കേന്ദ്രത്തിലും കോണ്‍ഗ്രസ് സര്‍ക്കാരിനേ ഈ ഐക്യം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയൂ. - സോണിയ പറഞ്ഞു.
20 മിനിറ്റ് നേരം ഇംഗ്ലീഷിലാണ് സോണിയ പ്രസംഗിച്ചത്. എ.സി. ജോസ് എംപിയാണ് പ്രസംഗം വിവര്‍ത്തനം ചെയ്തത്.
മഴ കോരിച്ചൊരിഞ്ഞെങ്കിലും അത് വകവയ്ക്കാതെ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മേളനവേദിയായ ജവഹര്‍ലാല്‍ നെഹ്രു സ്റേഡിയത്തില്‍ തിങ്ങിനിന്നു. സോണിയ പ്രസംഗം തുടങ്ങിയപ്പോള്‍ അവര്‍ സോണിയയ്ക്ക് വേണ്ടി മുദ്രാവാക്യങ്ങള്‍ മുഴക്കി. മോശപ്പെട്ട കാലാവസ്ഥമൂലം അവര്‍ തിരുവല്ലയിലെ പരിപാടി റദ്ദാക്കിയിരുന്നു.
മുഖ്യമന്ത്രി എ.കെ. ആന്റണി, എഐസിസി പ്രതിനിധികളായ അഹമ്മദ് പട്ടേല്‍, മാര്‍ഗരറ്റ് ആല്‍വ, കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചന്‍, എറണാകുളം ഡിസിസി പ്രസിഡന്റ് കെ.പി. ധനപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
സോണിയയുടെ തിരുവല്ലയിലെ പ്രസംഗം റദ്ദാക്കി
സമയം 2.50 പിഎം
മെയ് 05, 2004
കൊച്ചി: കേരളത്തിലെ പ്രചാരണ പരിപാടികളുടെ ഭാഗമായി നടത്താനിരുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ തിരുവല്ലയിലെ പ്രസംഗം റദ്ദാക്കി.
തിരുവനന്തപുരത്തു നിന്ന് വിമാനത്തില്‍ കൊച്ചിയിലെത്തിയ സോണിയാഗാന്ധി കൊച്ചി രാജ്യാന്തര സ്റേഡിയത്തില്‍ സംഘടിപ്പിച്ച പ്രചാരണ സമ്മേളനത്തില്‍ പ്രസംഗിക്കും. തുടര്‍ന്ന് കോഴിക്കോട്ട് പോവും.
കോഴിക്കോട്ടെ പ്രസംഗത്തോടെ സോണിയയുടെ കേരളത്തിലെ പ്രചാരണ പരിപാടികള്‍ സമാപിക്കും.
കോണ്‍ഗ്രസിനെ ഭരണത്തിലേറ്റുക: സോണിയ
മെയ് 05, 2004
തിരുവനന്തപുരം: മതതേതരത്വം ഉള്‍ക്കൊണ്ടുകൊണ്ട് രാജ്യത്തെ മുന്നോട്ടുനയിക്കാന്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ ഭരണത്തിലേറ്റണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പറഞ്ഞു.
മെയ് അഞ്ച് ബുധനാഴ്ച കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കുെക്കാനെത്തിയ സോണിയാഗാന്ധി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കേരളത്തിലെ തൊഴിലാളി സമൂഹങ്ങള്‍ക്ക് വളര്‍ച്ചയുണ്ടാവാന്‍ യുഡിഎഫ് സര്‍ക്കാര്‍ നിലനില്‍ക്കണം. ആ സര്‍ക്കാരിനെ സഹായിക്കുന്ന സര്‍ക്കാരായിരിക്കണം കേന്ദ്രത്തിലും അധികാരത്തില്‍ വരേണ്ടത്.
ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്ന മലയാളികള്‍ക്കായി പ്രത്യേക പദ്ധതിക്ക് രൂപം നല്‍കാന്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് സോണിയ പറഞ്ഞു.
സ്വാതന്ത്യ്രാനന്തര ഇന്ത്യയ്ക്ക് കോണ്‍ഗ്രസ് നല്‍കിയ അടിത്തറ അഞ്ച് വര്‍ഷത്തെ എന്‍ഡിഎ ഭരണം തകര്‍ത്തുകളഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്റെ പിഴവുകള്‍ മൂലമാണ് കേരളത്തിലെ കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെയും തകര്‍ത്തിരിക്കുന്നു. അഴിമതി തീണ്ടാത്ത ഒരു നേതാവ് പോലും എന്‍ഡിഎയില്‍ ഇല്ല. അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയില്‍ മന്ത്രിമാര്‍ അഴിമതിയില്‍ ഉള്‍പ്പെടാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല. പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതി യുവാക്കളുടെ മനസ് പോലും വിഷമയമാക്കുകയാണ് എന്‍ഡിഎ സര്‍ക്കാര്‍ ചെയ്യുന്നത്- സോണിയ പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവിയാണ് സോണിയയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.
ബിജെപിയെയും സിപിഎമ്മിനെയും ഒരു പോലെ തള്ളിക്കളയണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപക്ഷത്തെയും ബിജെപിയെയും കാണാനുണ്ടാവില്ലെന്ന് കെ. കരുണാകരന്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് പി. പി. തങ്കച്ചന്‍, എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍, മന്ത്രി ജി. കാര്‍ത്തികേയന്‍, യുഡിഎഫ് സ്ഥാനാര്‍ഥികളായ വി. എസ്. ശിവകുമാര്‍, എം. ഐ. ഷാനവാസ്, ശൂരനാട് രാജശേഖരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.


Click it and Unblock the Notifications