എസ്.എസ്.എല്‍.സി ഫലം 17ന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷാ ഫലം മേയ് 17 ന് പ്രസിദ്ധീകരിയ്ക്കും.
പരീക്ഷാ ഫല ക്രോഡീകരണം കമ്പ്യൂട്ടര്‍ വഴി ആക്കിയതുകൊണ്ടാണ് പെട്ടെന്ന് ഫലം പ്രഖ്യാപിയ്ക്കാന്‍ കഴിയുന്നത്. മേയ് 15 ന് പ്രസിദ്ധീകരിയ്ക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഇടയ്ക്ക് തിരഞ്ഞെടുപ്പ് വന്നതിനാല്‍ രണ്ട് ദിവസം കൂടി വൈകിയ്ക്കേണ്ടി വന്നു.
സംസ്ഥാനത്ത് 2604 കേന്ദ്രങ്ങളിലായിട്ട് നടന്ന എസ്.എസ്.എല്‍.സി. പരീക്ഷ 6,19, 776 പേരാണ് എഴുതിയത്. ഇത്രയും വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് ആദ്യമായാണ്. മാര്‍ച്ച് പത്തിന് തുടങ്ങിയ പരീക്ഷ 25നാണ് അവസാനിച്ചത്.
ഈ ഫലപ്രഖ്യാപനത്തോടെ റാങ്ക് അടിസ്ഥാനത്തിലുള്ള പത്താംക്ലാസ് ഫലം അവസാനിയ്ക്കും.












Click it and Unblock the Notifications