Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മഴ രണ്ടുദിവസംകൂടി ശക്തമായി തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് ഏഴ് വെള്ളിയാഴ്ച വരെ ശക്തിയായ മഴ തുടര്‍ന്നേയ്ക്കും. കാലാവസ്ഥാ നിരീക്ഷണകേന്ദ്രമാണ് ഇത് അറിയിച്ചത്. വടക്കന്‍ കേരളത്തിലായിരിക്കും കൂടുതല്‍ മഴ കിട്ടുക.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. പാമ്പന്‍ കടലിടുക്കിന്റെ തീരത്ത് ഉണ്ടായ ന്യൂനമര്‍ദ്ദം അവിടെ നിന്ന് നീങ്ങി അറബിക്കടലില്‍ കോഴിക്കോടിനുസമീപം എത്തിയിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ മഴ കൂടാന്‍ ഇതാണ് കാരണം.

ആറാംതീയതി രാവിലെവരെ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

ചൊവാഴ്ച രാവിലെ വരെ കൊല്ലം, പുനലൂര്‍ എന്നിവിടങ്ങളില്‍ അഞ്ചും തിരുവനന്തപുരം നഗരത്തില്‍ നാലും വര്‍ക്കല, ആലപ്പുഴ എന്നിവിടങ്ങളില്‍ മൂന്നുംനെടുമ്പാശ്ശേരി വിമാനത്താവളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ രണ്ടും സെന്റീമീറ്റര്‍ മഴ പെയ്തു.

കേരളത്തില്‍ ഇത്തവണ വേനല്‍മഴയിലുണ്ടായ നേരിയ കുറവ് ഇതോടെ പരിഹരിക്കപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എം.ഡി. രാമചന്ദ്രന്‍ പറഞ്ഞു. ഏപ്രിലില്‍ 12.2 സെന്റീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. കിട്ടിയത് 11.1 സെന്റീമീറ്റര്‍ മാത്രവും.

രണ്ടുദിവസത്തിനുള്ളില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ വടക്കോട്ടുമാറി ചുഴലിക്കാറ്റായി രൂപാന്തരപ്പെടാന്‍ ഇടയുണ്ട്. എന്നാലിത് കേരളത്തെ ബാധിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+