62കാരിയ്ക്ക് ടെസ്റ്ട്യൂബ്ശിശു
തിരുവനന്തപുരം: ടെസ്റ്ട്യൂബ് ശിശു ചികിത്സാമാര്‍ഗത്തില്‍ 62കാരിയായ സ്ത്രീ അമ്മയായി. മൂവാറ്റുപുഴ സ്വദേശിനി ഭവാനിയമ്മയാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കിയത്.
വന്ധ്യതാനിവാരണ ആശുപത്രിയായ തിരുവനന്തപുരത്തെ സമദ് ആശുപത്രിയിലായിരുന്നു ചികിത്സ. ഏപ്രില്‍ 12ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. പത്ത് മാസം തികയുന്നതിന് മുന്‍പായിരുന്നു പ്രസവം. അത് കൊണ്ട് കുഞ്ഞിന് കൂടുതലായി ശ്രദ്ധനല്കേണ്ടിവന്നു.
രണ്ടുവര്‍ഷം മുമ്പ് സമദ് ആശുപത്രിയുടെ ആറ്റിങ്ങല്‍ കേന്ദ്രത്തിലാണ് ഭവാനിയമ്മ ചികിത്സ തുടങ്ങിയത്. ആര്‍ത്തവവിരമമുണ്ടായതിനാല്‍ ഹോര്‍മോണ്‍ ചികിത്സയിലൂടെ ഗര്‍ഭപാത്രത്തെ ഗര്‍ഭധാരണത്തിന് പ്രാപ്തമാക്കിയതിന്ശേഷം ഭ്രൂണദാനത്തിലൂടെ ഗര്‍ഭധാരണം സാധ്യമാക്കുകയായിരുന്നുവെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്കിയ ഡോ. സതി എം. പിള്ള പറഞ്ഞു.












Click it and Unblock the Notifications