സഹസ്രരക്ഷ ഉത്പന്നങ്ങള്‍ വിപണിയിലേക്ക്
കാസര്‍കോട്: ഉക്കിനഡ്കയിലെ സഹസ്രരക്ഷ വൈദ്യശാല ആറ് പച്ചിലമരുന്നുകള്‍ മെയ് ആറ് വ്യാഴാഴ്ച വിപണിയിലെത്തിക്കും.
ആദ്യഘട്ടത്തില്‍ കര്‍ണാടകത്തിലും കേരളത്തിലുമായിരിക്കും ഉത്പന്നങ്ങള്‍ വില്‍ക്കുന്നതെന്ന് വൈദ്യശാല മാനേജിംഗ് ഡയറക്ടര്‍ ഡോ. ജയഗോവിന്ദ ഉക്കിനഡ്ക പറഞ്ഞു. 20 മില്ലി ലിറ്റിന്റെ 10,000 കുപ്പികളാണ് ആദ്യഘട്ടത്തില്‍ വിപണിയിലെത്തിക്കുന്നത്.
സ്റീവിയ ഡ്രിങ്ക്, സ്റീവിയ മൗത്ത്വാഷ്, ഉക്കിനഡ്ക പേയ, സ്നീസ് നില്‍ കിറ്റ്, കഫ് ഓഫ്, ഇന്‍ഫന്റ് കിറ്റ് എന്നീ പേരുകളിലാണ് ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നത്. സ്റീവിയ ഡ്രിങ്ക്, സ്റീവിയ മൗത്ത്വാഷ്, ഉക്കിനഡ്ക പേയ എന്നിവ ഡോക്ടറുടെ കുറിപ്പടിയില്ലാതെയും വാങ്ങിയുപയോഗിക്കാം. മറ്റ് മൂന്ന് ഉത്പന്നങ്ങളും ഡോക്ടറുടെ നിര്‍ദേശത്തോടെ മാത്രമേ ഉപയോഗിക്കാവൂ.
സ്റീവിയ ഡ്രിങ്ക് പ്രമേഹരോഗികള്‍ക്ക് മധുരത്തിനായി ഉപയോഗിക്കാവുന്ന ഉത്പന്നമാണ്. ഉക്കിനഡ്ക പേയ ചായയ്ക്കോ കാപ്പിയ്ക്കോ പകരം ഉപയോഗിക്കാം.
ആറ് ഉത്പന്നങ്ങള്‍ക്കും ആറ് മാസം മുമ്പ് പേറ്റെന്റെടുത്തിട്ടുണ്ടെന്ന് ഡോ. ജയഗോവിന്ദ പറഞ്ഞു. 300 രോഗികളില്‍ ഈ മരുന്നുകള്‍ പ്രയോഗിച്ചപ്പോള്‍ തൃപ്തികരമായ ഫലമാണ് കണ്ടത്. പരമ്പരാഗത ആയുര്‍വേദ ഉത്പന്നങ്ങളും മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ വൈദ്യശാല വിപണിയിലെത്തിക്കും.
കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലെ ഹോസ്നഗറിലെ രാമചന്ദ്രപുരം മഠാധിപതി രാഘവേശ്വര ഭാരതിയാണ് ഈ ഉത്പന്നങ്ങളുടെ വില്പന ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നത്.












Click it and Unblock the Notifications