Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടുമുന്നണി സര്‍ക്കാരിന് തയ്യാര്‍: ആന്റണി

തിരുവനന്തപുരം: കേന്ദ്രത്തില്‍ ഒരു കൂട്ടുമുന്നണി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

മെയ് ആറ് വ്യാഴാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൂട്ടുമുണന്നി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ സാമ്പത്തികനയങ്ങള്‍ ഒരു കൂട്ടുമുന്നണി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് തടസമാവില്ല. കോണ്‍ഗ്രസിന്റേതിനേക്കാള്‍ ഉദാരമായ നയങ്ങളാണ് പശ്ചിമബംഗാളില്‍ സിപിഎം സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കേന്ദ്രത്തിലെ കൂട്ടുമുന്നണി സര്‍ക്കാരില്‍ സിപിഎമ്മിനെ ഉള്‍പ്പെടുത്തണോ എന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്റാണ്.

ദേശീയരാഷ്ട്രീയത്തില്‍ സിപിഎമ്മിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. ദില്ലിയില്‍ അവരുടേത് ചായം തേച്ച മുഖമാണ്. സിപിഎമ്മിനോട് മൃദുവായ സമീപനം പുലര്‍ത്താന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. തങ്ങളുടെ താത്പര്യങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ് സിപിഎം എന്ന് കേരളത്തിലെയും ബംഗാളിലെയും ജനങ്ങള്‍ക്ക് അറിയാം. കാലഹരണപ്പെട്ട നയങ്ങളാണ് സിപിഎം ഇപ്പോഴും പിന്തുടരുന്നത്.

സോണിയാഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ പിന്തുണയ്ക്കുന്നുവെന്ന് ജ്യോതിബസു പറഞ്ഞ് 24 മണിക്കൂര്‍ കഴിയുന്നതിന് മുമ്പാണ് സോണിയാഗാന്ധിയെ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ തള്ളച്ചി എന്ന് വിളിച്ചത്. പ്രതിപക്ഷത്തിന്റെ ഭാഷയ്ക്ക് മാന്യതയും പക്വതയും ഇല്ലാതായിരിക്കുന്നു- ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+