കുഞ്ഞനന്തന്‍നായര്‍ ബര്‍ലിനിലേക്ക്
കണ്ണൂര്‍: മാര്‍ക്സിസ്റ് പാര്‍ട്ടിയില്‍ ഈയിടെയുണ്ടായ വിവാദങ്ങളില്‍ പ്രധാനകണ്ണിയായ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ വീണ്ടും ബര്‍ലിനിലേയ്ക്ക്.
ബര്‍ലിനില്‍ പത്രപ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം 1989ലാണ് അവിടെ നിന്നും നാട്ടിലേക്ക് തിരിച്ചുവന്നത്. പിന്നീട് കണ്ണൂരിലെ നാറാത്തെ വീട്ടില്‍ വിശ്രമജീവിതം നയിയ്ക്കുകയായിരുന്നു. മാര്‍ക്സിസ്റ് ചിന്തകന്‍ കൂടിയാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍.
പ്രമേഹരോഗമുള്ള ഇദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് അടുത്തകാലത്ത് മൂടല്‍ അനുഭവപ്പെട്ടിരുന്നു. ഇതിനുള്ളചികിത്സയ്ക്കും കൂടിയാണ് കുഞ്ഞനന്തന്‍നായര്‍ ബര്‍ലിനിലേയ്ക്ക് പോയതെന്ന് കരുതുന്നു. ഇദ്ദേഹത്തിന്റെ മകള്‍ ഉഷ കുടുംബസമേതം ബര്‍ലിനിലാണ് കഴിയുന്നത്. ബര്‍ലിനിലെ ഒരു ബിസിനസുകാരനാണ് ഉഷയുടെ ഭര്‍ത്താവ്.
ഈയിടെ പാര്‍ട്ടിയില്‍ വിദേശഫണ്ട് വാങ്ങുന്നത് സംബന്ധിച്ച വിവാദത്തില്‍ കുഞ്ഞനന്തന്‍നായര്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിരുന്നു.












Click it and Unblock the Notifications