കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷദ്വീപ് ഭാഗത്ത് ചുഴലിക്കാറ്റ്

  • By Staff
Google Oneindia Malayalam News

പുനെ: അറബി കടലിന് മുകളില്‍ നിലനിന്ന ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടതായി പുനെയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇതുകാരണം കേരളതീരത്ത് അടുത്ത ലണ്ട് ദിവസം കൂടി മഴ തുടര്‍ന്നേയ്ക്കും. വടക്കന്‍ കേരളത്തിലായിരിയ്ക്കും കൂടുതല്‍ മഴ.

അമിനി ദ്വീപിന്റെ വടക്ക് കിഴക്ക് 50 കിലോമീറ്റര്‍ മാറിയാണ് ഇപ്പോള്‍ ചുഴലിക്കാറ്റ് നിലകൊള്ളുന്നത്.

ഈ ചുഴലികാറ്റ് ഒരു ദിവസം അവിടെ തന്നെ കാര്യമായ മാറ്റമില്ലാതെ നിലകൊണ്ടേയ്ക്കും. തുടര്‍ന്ന് വടക്ക് ഭാഗത്തേയ്ക്ക് നീങ്ങാനാണ് സാദ്ധ്യതയെന്ന് വാന നിരീക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഈ ചുഴലികാറ്റ് ഇന്ത്യയുടെ ഏത് ഭാഗത്തേയ്ക്ക് വരുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയാണ്. ചുഴലികാറ്റ് നീങ്ങാതെ നില്‍ക്കുന്നതുകൊണ്ടാണ് ഇത് മുന്‍കൂട്ടി പറയാന്‍ കഴിയാത്തത്.

കേരള തീരത്തിന് പുറമേ അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, നാഗാലാണ്ട്, മണിപൂര്‍, ത്രിപുര, പശ്ചിമ ബംഘാളിന്റെ വടക്കന്‍ ഭാഗങ്ങള്‍, സിക്കിം, ഒറീസ എന്നിവിടങ്ങളിലും അടുത്ത 48 മണിയ്ക്കൂറിനുള്ളില്‍ മഴ പെയ്തേയ്ക്കും. ഇതും ഈ ചുഴലിക്കാറ്റ് അന്തരീക്ഷത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങള്‍ കൊണ്ട് സംഭവിയ്ക്കുന്നതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X