കോണ്‍ഗ്രസിനൊപ്പം ചേരില്ല: ദേവഗൗഡ
കൊച്ചി: കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് കേന്ദ്രത്തില്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് മുന്‍പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ പറഞ്ഞു.
കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് ബിജെപിക്ക് ബദലായ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ച് ഇടതുകക്ഷികള്‍ ചിന്തിക്കുന്നതു തന്നെ അസംബന്ധമാണെന്ന് ദേവഗൗഡ അഭിപ്രായപ്പെട്ടു. മെയ് ആറ് വ്യാഴാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തിയ ദേവഗൗഡ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.
സാമുദായിക- വര്‍ഗീയശക്തികള്‍ക്കെതിരായ പുതിയൊരു മുന്നണി സംവിധാനത്തെ കുറിച്ച് ഇടതുപക്ഷം ആലോചിക്കണമെന്ന് ദേവഗൗഡ ആവശ്യപ്പെട്ടു.












Click it and Unblock the Notifications