കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷ്കുമാറിന് രാഷ്ട്രീയം മടുത്തു

  • By Staff
Google Oneindia Malayalam News

കൊച്ചി: രാഷ്ട്രീയത്തിന്റെ കുതന്ത്രങ്ങളും അധികാരക്കളികളും സമ്മര്‍ദ്ദങ്ങളും മുന്‍ഗതാഗതമന്ത്രിയും എംഎല്‍എയും നടനുമായ ഗണേഷ്കുമാറിന് മടുത്തു. വൈകാതെ സജീവരാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുമെന്ന് ഗണേഷ്കുമാര്‍ തന്നെ വെളിപ്പെടുത്തി.

പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ സഹിയ്ക്കാനാവാത്തതിനാലാണ് ഇങ്ങിനെ ഒരു കാര്യം ആലോചിയ്ക്കുന്നതെന്ന് ഗണേഷ്കുമാര്‍ പറയുന്നു. മെയ് 10ന് വോട്ടെടുപ്പിന് ശേഷം എല്ലാം മാധ്യമങ്ങളോട് തുറന്നുപറയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്.

എനിക്ക് നെഗറ്റീവായി ഒന്നും ചെയ്യാനാകില്ല. പക്ഷെ പാര്‍ട്ടിയും മുന്നണിയും ഏല്പിയ്ക്കുന്ന ജോലികള്‍ പ്രതിലോമപരമായവയാണെന്നും ഗണേഷ്കുമാര്‍ പറഞ്ഞു. അടൂരില്‍ പോകേണ്ടെന്ന് പാര്‍ട്ടി നിര്‍ദേശിച്ചതിനാലാണ് പോകാതിരുന്നത്. പക്ഷെ തിരഞ്ഞെടുപ്പില്‍ മുന്നണിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു.

സജീവരാഷ്ട്രീയം വിടുന്ന കാര്യം അച്ഛനുമായി ആലോചിച്ചോ എന്ന ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നായിരുന്നു ഗണേഷ്കുമാറിന്റെ മറുപടി. സജീവരാഷ്ട്രീയം വിടുമെങ്കിലും എംഎല്‍എ എന്ന നിലയ്ക്കുള്ള ജോലികള്‍ ഭംഗിയായി നിര്‍വഹിയ്ക്കും. - ഗണേഷ്കുമാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X