തീ കൊളുത്തിയ സംഭവം: സിപിഎമ്മുകാരന്‍ മരിച്ചു
ഇരിങ്ങാലക്കുട: ഒരു സംഘം അക്രമികള്‍ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു.
വേളൂക്കര പഞ്ചായത്ത് അംഗവും കോമ്പാറ ബ്രാഞ്ച് സെക്രട്ടറിയുമായ കോമ്പാറ തറയില്‍ ഷാജി(35) ആണ് മരിച്ചത്.
പൊളളലേറ്റ ഷാജിയെ ആദ്യം സഹകരണ ആശുപത്രിയിലും പിന്നീട് തൃശൂര്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെയ് അഞ്ച് ബുധനാഴ്ച രാത്രി 11.20ന് ആണ് മരിച്ചത്.
നാല് പേര്‍ ചേര്‍ന്ന് തന്നെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഷാജി തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് അനില്‍കുമാറിന് മൊഴി നല്‍കി. വീടിന് അടുത്ത് ചായക്കട നടത്തുന്ന ഷാജി ബുധനാഴ്ച വൈകീട്ട് വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം.
ഷാജിയെ യുഡിഎഫ് പ്രവര്‍ത്തകരാണ് തീ കൊളുത്തി കൊന്നതെന്ന് എല്‍ഡിഎഫ് ആരോപിച്ചു.












Click it and Unblock the Notifications