പിള്ളയുടെ എതിര്‍പ്പ് പ്രശ്നമല്ല: രാഘവന്‍
കണ്ണൂര്‍: അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയോടുള്ള മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ സമീപനം യുഡിഎഫിന് ദോഷം ചെയ്യില്ലെന്ന് മന്ത്രി എം. വി. രാഘവന്‍ പറഞ്ഞു.
പിള്ളയുടെ പാര്‍ട്ടിക്കാര്‍ അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന് വോട്ട് ചെയ്യുമെന്ന് രാഘവന്‍ അഭിപ്രായപ്പെട്ടു. മെയ് ആറ് വ്യാഴാഴ്ച കണ്ണൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഘവന്‍. പിള്ളയ്ക്കനുകൂലമായി വോട്ടുകള്‍ പോകുമെങ്കിലും അതിലധികം വോട്ടുകള്‍ പിള്ളയ്ക്കെതിരായി ലഭിയ്ക്കുമെന്നും രാഘവന്‍ ചൂണ്ടിക്കാട്ടി.
മുന്നണിയുടെ കൂട്ടായ തീരുമാനത്തെ ഒരു കക്ഷി മാത്രം എതിര്‍ക്കുന്നത് ശരിയല്ല. മുന്നണിയുടെ തീരുമാനത്തെ പിന്തമണയ്ക്കാനുള്ള ബാധ്യത എല്ലാ ഘടകകക്ഷികള്‍ക്കുമുണ്ട്. അതിന് തയ്യാറാവാത്തവര്‍ മുന്നണി വിട്ടുപോവുന്നതാണ് നല്ലത്- രാഘവന്‍ പറഞ്ഞു.












Click it and Unblock the Notifications