കേരളത്തില്‍ കനത്ത മഴ തുടരുന്നു
തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴ തുടരുന്നു. മെയ് അഞ്ച് ബുധനാഴ്ച ആരംഭിച്ച മഴ വ്യാഴാഴ്ചയും തുടരുകയാണ്.
മഴ കേരളത്തില്‍ ഒരു ജില്ലയേയും ഒഴിവാക്കിയില്ല. ഏതാണ്ട് എല്ലാ ജില്ലകളിലും നല്ല മഴ കിട്ടി. കൊടുങ്ങല്ലൂര്‍ ഒമ്പത് സെന്റിമീറ്റര്‍, ചിറ്റൂര്‍, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ ഏഴ് സെന്റിമീറ്റര്‍ വീതം, ആലപ്പുഴ, കാസര്‍കോട് ആറ് സെന്റിമീറ്റര്‍ വീതം, കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം, ആലുവ, ഹരിപ്പാട് , നെടുമങ്ങാട്, തിരുവല്ല എന്നിവിടങ്ങളില്‍ അഞ്ച് സെന്റിമീറ്റര്‍ വീതവും മഴ പെയ്തു.
കൊച്ചി വിമാനത്തവാളം, മഞ്ചേരി, തൃത്താല എന്നിവിടങ്ങളില്‍ നാല് സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. കേരളത്തിലെ പ്രധാനനഗരങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. വാഹനാപകടങ്ങളും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൃഷിനാശവും വ്യാപകമായി ഉണ്ടായി.
അടുത്ത 48മണിക്കൂര്‍ നേരം കേരളത്തില്‍ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നു. കേരളത്തിലും ലക്ഷദ്വീപിലും കാറ്റിന്റെ വേഗത 55 മുതല്‍ 60 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications