കൊട്ടിയം പെണ്‍വാണിഭം: രണ്ടു പേര്‍ കീഴടങ്ങി
കൊല്ലം: കൊട്ടിയം പ്രദേശത്ത് 14 കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ രണ്ടു പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. മയ്യനാട് തെക്കുംകര കൊന്നയില്‍ മുക്ക് ചിറയങ്കാരത്ത് വീട്ടില്‍ പ്രദീപ് (27) മയ്യനാട് ആലുംമൂട് മഞ്ജുവിലാസത്ത് മണിലാല്‍ (30) എന്നിവരാണ് ബുധനാഴ്ച രാവിലെ കൊല്ലം ജൂഡീഷ്യല്‍ ഫസ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരായത്.
ഇരുവരെയും കോടതി റിമാണ്ട് ചെയ്തു.നേരത്തെ അറസ്റിലായ കുണ്ടറ വൈശാലി ടെക്സ്റയിത്സ് ഉടമ കുണ്ടറ മുക്കട രാജേഷ് സദനത്തില്‍ നന്ദകുമാറിനെ ദേഹാസ്വാസ്ഥത്തെ തുടര്‍ന്ന് ജയിലില്‍ നിന്നും ജില്ലാ ആശുപത്രി സെല്ലിലേക്കു മാറ്റി.
കൊട്ടിയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിലെ പ്രധാന പ്രതികളില്‍ പലരേയും ഇനിയും പിടി കൂടാനുണ്ട്. പ്രധാനിയായ ശോഭനയടക്കം പലരെയും പിടി കൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications