സ്തംഭനത്തിന് കാരണം ഗ്രൂപ്പ് പോര്: ഷൂരി
തൃശൂര്‍: കേരളത്തിലെ വികസന സ്തംഭനത്തിന് പ്രധാന കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണെന്ന് കേന്ദ്ര ഓഹരി വിറ്റഴിക്കല്‍ മന്ത്രി അരുണ്‍ ഷൂരി പറഞ്ഞു.
മുഖ്യമന്ത്രി പോലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ വ്യാപൃതനാണ്. ജിമ്മിന്റെ സമയത്ത് ഉണ്ടായ നിക്ഷേപ വാഗ്ദാനങ്ങളൊന്നും നടപ്പിലാവാത്തത് അധികാരത്തിലുള്ളവര്‍ ഗ്രൂപ്പ് പോരില്‍ മുഴുകിയിരിക്കുന്നതു കൊണ്ടാണ്.
കേരളത്തിന്റെ ദയനീയസ്ഥിതിക്ക് കാരണം സംസ്ഥാനം ഭരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ ഐക്യമില്ലായ്മയും ഗ്രൂപ്പ് പോരുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ തണുത്ത സമീപനം മൂലമാണ് കേരളത്തിലെ കര്‍ഷകര്‍ക്കിടയില്‍ ആത്മഹത്യ പെരുകുന്നത്.
ഉത്തരേന്ത്യയിലും കൃഷിനാശമുണ്ട്. എന്നാല്‍ കേരളത്തിലേതു പോലെ അവിടെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സംഭവമുണ്ടായിട്ടില്ല- അരുണ്‍ ഷൂരി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications