കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാനിമോള്‍ക്ക് പാസ് കൊടുത്തില്ല

  • By Staff
Google Oneindia Malayalam News

കൊച്ചി: സോണിയാഗാന്ധി പങ്കെടുത്ത കൊച്ചിയിലെ പൊതുസമ്മേളനത്തില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാനിമോള്‍ ഉസ്മാന് പാസ് നല്കിയില്ല.

നേരത്തെ ഷാനിമോള്‍ക്ക് സംസ്ഥാനനേതാക്കള്‍ക്ക് നല്കുന്ന മഞ്ഞ നിറത്തിലുള്ള പാസ് നല്കാമെന്ന് ധാരണയുണ്ടായിരുന്നതാണ്. എന്നാല്‍ അവസാനനിമിഷം പാസ് നല്കിയില്ല. ഷാനിമോളും സിമി റോസ്ബെല്‍ ജോണും ഉള്‍പ്പെടെ ഐ ഗ്രൂപ്പിലെ വിമതനേതാക്കളില്‍ പലര്‍ക്കും പാസ് കിട്ടിയില്ല. ഇതില്‍ പ്രതിഷേധിച്ച് പി.സി. ചാക്കോ തന്റെ പാസ് സംഘാടകര്‍ക്ക് തിരിച്ചുനല്കി യോഗം ബഹിഷ്കരിച്ചു.

സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് രണ്ട് തരം പാസുകളാണ് നല്കിയിരുന്നത്. സംസ്ഥാന നേതാക്കള്‍ക്ക് മഞ്ഞനിറത്തിലുള്ള പാസും മറ്റുള്ളവര്‍ക്ക് വെള്ളനിറത്തിലുള്ള പാസും. മെയ് അഞ്ച് ബുധനാഴ്ച രാവിലെ ഷാനിമോള്‍ക്കും മറ്റും പാസില്ലാത്ത വിവരം അറിയിച്ചിരുന്നെങ്കിലും നിര്‍വാഹമില്ലെന്നായിരുന്നു സംഘാടകസമിതിയുടെ മറുപടി. ഇതില്‍ പ്രതിഷേധിച്ചാണ് ചാക്കോ പാസ് തിരിച്ചുകൊടുത്തത്.

പാസുള്ളവര്‍ക്ക് ഒരുക്കിയിരുന്ന കസേരകള്‍ അധികവും കാലിയായിരുന്നു. 100 മഞ്ഞപ്പാസും 1,000 വെള്ളപ്പാസുമാണ് വിതരണം ചെയ്തിരുന്നതെന്ന് എറണാകുളം ഡിസിസി സെക്രട്ടറി ലിനോ ജേക്കബ് പറഞ്ഞു.

ഷാനിമോള്‍ ഉസ്മാനും സിമി റോസ്ബെല്‍ ജോണും തങ്ങളുടെ പ്രതിഷേധം അഹമ്മദ് പട്ടേലിനെ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X