Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് സിപിഎമ്മിനെ വിമര്‍ശിച്ചു

കോഴിക്കോട്: കേരളത്തിലെ ആദ്യ രണ്ടുവേദിയിലും വാജ്പേയി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നിരത്തിയ സോണിയ അവസാനവേദിയായ കോഴിക്കോട് മാത്രമാണ് സിപിഎമ്മിനെ വിമര്‍ശിച്ചത്.

ആദ്യ രണ്ടുവേദികളായ തിരുവനന്തപുരത്തും കൊച്ചിയും സോണിയ സിപിഎമ്മിനെക്കുറിച്ച് ഒരക്ഷരം പറയാതിരുന്നത് കോണ്‍ഗ്രസുകാരെയും അത്ഭുതപ്പെടുത്തിയിരുന്നു. അപ്പോഴാണ് സോണിയ മൂന്നാം വേദിയായ കോഴിക്കോട് കടപ്പുറത്ത് സിപിഎമ്മിനെ വിമര്‍ശിച്ചത്. പക്ഷെ ഈ വിമര്‍ശനവും അവര്‍ രണ്ട് മൃദുല വാചകങ്ങളിലൊതുക്കി.

യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്ന ഓരോ വികസനപരിപാടികളെയും കമ്മ്യൂണിസ്റുകാര്‍ വിമര്‍ശിയ്ക്കുന്നത് ഖേദകരമാണെന്ന് സോണിയ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കമ്മ്യൂണിസ്റുകാര്‍ പലയിടത്തും ആക്രമിയ്ക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.

കേന്ദ്രത്തില്‍ സിപിഎം കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നതിനാലായിരിക്കണം സോണിയ സിപിഎമ്മിനെ വിമര്‍ശനത്തില്‍ നിന്നും ഒഴിവാക്കിയതെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+