Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങളെ അപമാനിച്ചു: ഉണ്ണിത്താന്‍

തിരുവനന്തപുരം: സോണിയാഗാന്ധി പ്രസംഗിയ്ക്കുന്ന ചടങ്ങില്‍ നിന്നും അകറ്റിനിര്‍ത്തി അപമാനിച്ചുവെന്ന് ഐ ഗ്രൂപ്പ് വിമതനേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍.

കോണ്‍ഗ്രസിലെ ചിലരുടെ ഗൂഢാലോചനയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പങ്കെടുത്ത യോഗങ്ങളില്‍ നിന്ന് തന്നെയും ശരത്ചന്ദ്രപ്രസാദിനെയും ഷാനിമോള്‍ ഉസ്മാനെയും മാറ്റിനിര്‍ത്തിയത്. - ഉണ്ണിത്താന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സസ്പെന്‍ഷന്‍ പിന്‍വലിച്ചതിന് ശേഷം കെപിസി ജനറല്‍ സെക്രട്ടറി സ്ഥാനം തിരിച്ചുതരാത്തതില്‍ തനിക്ക് ഒരു പരാതിയുമില്ല. പക്ഷേ പാര്‍ട്ടിയില്‍ തങ്ങള്‍ക്കുള്ള സ്ഥാനം പരിഗണിച്ച് സമ്മേളനവേദിക്ക് സമീപം തങ്ങള്‍ക്ക് ഇരിപ്പിടം നല്‍കാമായിരുന്നു, ഞങ്ങളെ സോണിയാഗാന്ധിക്ക് പരിചയപ്പെടുത്താമായിരുന്നു-ഉണ്ണിത്താന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+