സോണിയയ്ക്ക് വേണം വിദേശ ടോയ്ലറ്റ്്!
കൊച്ചി: സോണിയാഗാന്ധിയുടെ കൊച്ചിയിലെ പ്രസംഗവേദിയ്ക്കടുത്ത് ഇന്ത്യന്‍ ടോയ്ലറ്റ് പോരെന്ന് സംഘാടകര്‍ക്ക് കേരളാനേതാവിന്റെ ഉപദേശം.
സോണിയയുടെ പ്രസംഗവേദിയായ കൊച്ചി രാജ്യാന്തരസ്റേഡിയത്തിനടുത്ത് ഉപയോഗിക്കാന്‍ താല്ക്കാലികമായി സ്ഥാപിച്ച ഇന്ത്യന്‍ ടോയ്ലറ്റ് കണ്ട് മന്ത്രി കെ.വി. തോമസ് പൊട്ടിത്തെറിച്ചുവത്രെ: സോണിയാജിയ്ക്ക് ഉപയോഗിയ്ക്കാന്‍ ഇന്ത്യന്‍ സ്റൈല്‍ ടോയ്ലറ്റോ? തോമസ് നെറ്റിചുളിച്ചപ്പോള്‍ എറണാകുളത്തെ പ്രചാരണപരിപാടിയുടെ സംഘാടകര്‍ക്ക് ആശങ്ക, ആശയക്കുഴപ്പം.
സോണിയയ്ക്ക് ഇന്ത്യന്‍ രീതിയിലുള്ള ടോയ്ലറ്റ് ഉപയോഗിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ മന്ത്രി കെ. വി. തോമസ് ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തിലെ വിഐപി മുറി തുറന്നുകൊടുക്കാന്‍ ഉത്തരവിടുകയും ചെയ്തു. മുറി വൃത്തിയാക്കി വയ്ക്കാന്‍ ഫോണില്‍ മന്ത്രി ആരോടൊക്കെയോ ഉച്ചത്തില്‍ പൊട്ടിത്തെറിയ്ക്കുന്നത് കേട്ട പ്രവര്‍ത്തകരുണ്ട്.
എന്നാല്‍ മോശപ്പെട്ട കാലാവസ്ഥ മൂലം തിരുവല്ലയിലെ പ്രസംഗം റദ്ദാക്കിയതിനെ തുടര്‍ന്ന് സോണിയ്ക്ക് വിശ്രമിക്കാന്‍ ധാരാളം സമയം ലഭിച്ചതോടെ എല്ലാ ഒരുക്കങ്ങളും വെറുതെയായി. സ്റേഡിയത്തിനടുത്തുള്ള കെഎസ്ഇബി ഗസ്റ് ഹൗസിലാണ് സോണിയ വിശ്രമിച്ചത്.












Click it and Unblock the Notifications