Get Updates
Get notified of breaking news, exclusive insights, and must-see stories!

വബാഹിനെതിരെ കോടതി കുറ്റപത്രം നല്‍കും

കൊച്ചി: വ്യാജരേഖകള്‍ ഉപയോഗിച്ച് വിദേശ മഴ്സിഡെസ് ബെന്‍സ് കാര്‍ ഇറക്കുമതി ചെയ്ത കേസില്‍ മുസ്ലിം ലീഗിന്റെ രാജ്യസഭാ എംപി പി. വി. അബ്ദുള്‍ വഹാബിനും മരുമകന്‍ ഫൈസല്‍ റഹ്മാനുമെതിരെ മെയ് 19ന് കോടതി കുറ്റപത്രം നല്‍കും.

വഹാബിനെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കുന്ന ഹര്‍ജിയിന്മേലുള്ള വാദവും മെയ് 19ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കേള്‍ക്കും.

1998 ഫിബ്രവരിയിലാണ് കാര്‍ ഇറക്കുമതി ചെയ്തത്. കസ്റംസ് നിയമത്തിലെ 135-ാം വിഭാഗവും ഇറക്കുമതി-കയറ്റുമതി നിയന്ത്രണച്ചട്ടങ്ങളിലെ അഞ്ചാം ചട്ടവും ലംഘിച്ചുവെന്ന് ആരോപിച്ച് തിരുവനന്തപുരം എയര്‍ കാര്‍ഗോ ഡെപ്യൂട്ടി കമ്മിഷണര്‍ സി. കെ. രവീന്ദ്രന്‍നായര്‍ ഫയല്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റര്‍ ചെയ്തത്.

വിദേശകാര്‍ ഇറക്കുമതി ചെയ്യുന്നതിനായി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് കോഴിക്കോട്ടെ റവന്യു ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ക്ക് വിവരം ലഭിച്ചിരുന്നു. ലണ്ടനില്‍ നിന്നും വാങ്ങിയ കാര്‍ ദില്ലി വഴിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്.

1998 ഫിബ്രവരി 11ന് തിരുവനന്തപുരം എയര്‍ കാര്‍ഗോ സമുച്ചയത്തില്‍ വച്ച് ഉദ്യോഗസ്ഥര്‍ കാര്‍ പരിശോധിച്ചപ്പോള്‍ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തി. രേഖകള്‍ തന്നെ ഏല്പിച്ചത് അമ്മാവനായ അബ്ദുല്‍ വഹാബാണെന്നാണ് ഫൈസല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

എന്നാല്‍ ഫൈസലിന്റെ മൊഴിയല്ലാതെ വഹാബിനെതിരെ യാതൊരു കുറ്റവും ഇല്ലെന്ന് വഹാബിന്റെ അഭിഭാഷകന്‍ വാദിച്ചു. അതുകൊണ്ട് വഹാബിനെ ഈ കേസില്‍ കുറ്റവിമുക്തനാക്കണമെന്നാണ് അഭിഭാഷകന്റെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+