ഇറാഖില്‍ സ്ഫോടനം: ആറ് മരണം
ബഗ്ദാദ്: ഇറാഖില്‍ നടന്ന കാര്‍ബോബ് സ്ഫോടനത്തില്‍ അഞ്ച് ഇറാഖികളും ഒരു യുഎസ് സൈനികനും ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. മെയ് ആറ് വ്യാഴാഴ്ചയാണ് സ്ഫോടനം നടന്നത്.
മധ്യഇറാഖിലാണ് സ്ഫോടനം നടന്നത്. മൂന്ന് യുഎസ് സൈനികര്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് പരിക്കേറ്റു. ആറ് യുഎസ് സൈനികര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
യുഎസ് സൈനിക-സിവില്‍ ആസ്ഥാനത്തിലേക്കുള്ള ഒരു പാലത്തിന് മുകളിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ സ്ഫോടനമുണ്ടായത്. ഈ പാലത്തില്‍ ക്യൂനില്ക്കുകയായിരുന്ന കാറുകളിലൊന്നില്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications