Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിപിഎല്‍ മൊബൈലിന് 3 ലക്ഷം വരിക്കാര്‍

കൊച്ചി: കേരളത്തിലെ ബിപിഎല്‍ മൊബൈലിന്റെ വരിക്കാരുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ കവിഞ്ഞതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു.

കഴിഞ്ഞ ആറുമാസത്തിനിടയില്‍ നൂറ് ശതമാനം വളര്‍ച്ചയാണ് ബിപിഎല്‍ മൊബൈലിന് കേരളത്തിലുണ്ടായത്. 2003 നവംബറിനും 2004 ഏപ്രിലിനുമിടയിലെ ആറ് മാസക്കാലത്ത് 1.5 ലക്ഷം വരിക്കാരാണ് കൂടുതലായുണ്ടായത്.

ഇന്ത്യയിലൊട്ടാകെ ബിപിഎല്‍ മൊബൈലിന് 20 ലക്ഷം വരിക്കാരാണുള്ളത്. കേരളത്തിന് പുറമെ മുംബൈ, മഹാരാഷ്ട്ര, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലാണ് ബിപിഎല്‍ മൊബൈലിന് സര്‍വീസുള്ളത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശൃംഖലാവികസനം, അടിസ്ഥാനസൗകര്യ വികസനം, വിപണനം എന്നിവയ്ക്കായി കമ്പനി 120 കോടി രൂപ മുതല്‍മുടക്കി.

കേരളത്തില്‍ പുതിയ 30 സെല്‍സൈറ്റുകള്‍ സ്ഥാപിച്ചു. മൂന്ന് മാസത്തിനകം 45 സെല്‍സൈറ്റുകള്‍ കൂട്ടിച്ചേര്‍ക്കും. നിലവിലുള്ള മൊബൈല്‍ കോളുകളുടെ നാലിരട്ടിയും എസ്എസംഎസിന്റെ അഞ്ചിരട്ടിയും കൈകാര്യം ചെയ്യാന്‍ കഴിയുന്ന രണ്ടാമത്തെ പ്രധാന സ്വച്ചിംഗ് സെന്റര്‍ സ്ഥാപിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+