Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് കള്ളം പറയുന്നു: ബിജെപി

ദില്ലി: ജെയിന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഡിഎംകെക്ക് എതിരായ പരാമര്‍ശങ്ങള്‍ ഇല്ലെന്ന കോണ്‍ഗ്രസിന്റെ വാദം കള്ളമാണെന്ന് ബിജെപി.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി വക്താവ് മുക്തര്‍ അബാസ് നഖ്വി പറഞ്ഞു.

ഡി എം കെയ്ക്ക് എല്‍ ടി ടി ഇ യുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ 1998 ല്‍ കേന്ദ്ര സര്‍ക്കാരിന് എഴുതിയ ഒരു കത്തിന്റെ പ്രതി കാണിച്ചുകൊണ്ടാണ് മുക്താര്‍ അബാസ് നഖ്വി ഇത് പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍ സിഹ്, അര്‍ജുന്‍ സിഹ്, പ്രണബ് മുക്കര്‍ജി, മണി ശങ്കരയ്യര്‍, സുരേഷം പച്ചൗരി എന്നിവരാണ് ഈ കത്തില്‍ ഒപ്പിട്ടിരിയ്ക്കുന്നത്. ഡി എം കെയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ആരോപണങ്ങള്‍ പിന്‍വലിയ്ക്കുകയാണെന്ന വാദത്തെ നഖ്വി കളിയാക്കി.

കോണ്‍ഗ്രസ് കള്ളം പറയുന്നത് എപ്പോഴാണെന്ന് വ്യക്തമാക്കാന്‍ അവര്‍ ബാദ്ധ്യസ്ഥരാണ്. കത്ത് എഴുതിയപ്പോഴാണോ അതോ ഇപ്പോഴാണോ അവര്‍ കള്ളം പറയുന്നത്. നഖ്വി ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+