മുഖ്യമന്ത്രി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കും
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന മലയാളികളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുന്നതിന് മുഖ്യമന്ത്രി എ. കെ. ആന്റണി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കും.
നീണ്ട കാലത്തിന് ശേഷമുള്ള തന്റെ ആദ്യത്തെ വിദേശ സന്ദര്‍ശനമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശമലയാളികള്‍ക്കായി നയങ്ങള്‍ രൂപീകരിക്കുന്നതിന് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ അവര്‍ക്ക് വേണ്ടി എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഈ സന്ദര്‍ശനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മെയ് 10ന് ശേഷമായിരിക്കും ഗള്‍ഫ് സന്ദര്‍ശന പരിപാടിക്ക് അന്തിമരൂപം നല്‍കുന്നത്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റിന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചേക്കും. സപ്തംബര്‍-ഒക്ടോബറിലായിരിക്കും ഗള്‍ഫ് സന്ദര്‍ശനമെന്ന് ആന്റണി സൂചിപ്പിച്ചു.
ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്ന മലയാളികള്‍ക്കായി പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കിവരികയാണെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications