ബിജെപി തന്ത്രം അപലപനീയം: ബനാത്ത്വാല
കോഴിക്കോട്: മുസ്ലിം വോട്ടര്‍മാരെ പ്രീണിപ്പിക്കുന്നതിന് പാകിസ്ഥാനും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രം അപലപനീയമാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ജി. എം. ബനാത്ത്വാല പറഞ്ഞു.
മെയ് ഏഴ് വെള്ളിയാഴ്ച കലിക്കറ്റ് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബനാത്ത്വാല.
ഇന്ത്യാ-പാകിസ്ഥാന്‍ ബന്ധം മെച്ചപ്പെടുത്തിയത് രണ്ട് രാജ്യങ്ങളുടെയും താത്പര്യങ്ങള്‍ക്കു വേണ്ടിയാണ്. അല്ലാതെ മുസ്ലിങ്ങള്‍ക്ക് വേണ്ടി മാത്രമായല്ല. ഇന്ത്യയിലെ മുസ്ലിങ്ങള്‍ അതിഥികളല്ല. അടുത്ത രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് അവര്‍ ഉത്തരവാദികളല്ല.
എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോള്‍ സര്‍വെകള്‍ ബിജെപിയെ ആശങ്കാകുലരാക്കിയിരിക്കുകയാണെന്ന് ബനാത്ത്വാല പറഞ്ഞു.












Click it and Unblock the Notifications