Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം നേതാവിന്റെ മരണത്തില്‍ ദുരൂഹത

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ സിപിഎം പ്രാദേശിക നേതാവ് പൊള്ളലേറ്റ് മരിച്ച സംഭവത്തെ കുറിച്ചുള്ള ദുരൂഹത തുടരുന്നു.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ തറയില്‍ ഷാജി ആത്മഹത്യ ചെയ്തതാവാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. അതേ സമയം തന്ന ഒരു സംഘം പേര്‍ ചേര്‍ന്ന് തീ കൊളുത്തി കൊല്ലാന്‍ നോക്കുകയായിരുന്നുവെന്നാണ് ഷാജി മജിസ്ട്രേറ്റിന് നല്‍കിയ മരണമൊഴി. എന്നാല്‍ തീ കൊളുത്തിയത് ആരാണെന്ന് ഷാജി മരണമൊഴിയില്‍ പറഞ്ഞിട്ടില്ല.

ഷാജി ആത്മഹത്യ ചെയ്തതാണെന്ന നിഗമനം തള്ളിക്കളയാനാവില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. അതേ സമയം ഇതിന് ആധാരമായ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

യുഡിഎഫ് പ്രവര്‍ത്തകരാണ് ഷാജിയെ കൊലപ്പെടുത്തിയതെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പറയുന്ന യുഡിഎഫ് അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+