ചുഴലിക്കാറ്റ് ശക്തിപ്പെട്ടു
പൂന: തെക്ക് കിഴക്കന്‍ അറബിക്കടലിലെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമായ കാറ്റായി രൂപാന്തരപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ലക്ഷദ്വീപിന് സമീപമുള്ള അമിനി ദ്വീപിന്റെ വടക്ക് വടക്ക് പടിഞ്ഞാറായി 150 കിലോമീറ്റര്‍ മാറിയാണ് ഇപ്പോള്‍ ചുഴലിക്കാറ്റ് നിലകൊള്ളുന്നത്. ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്പെട്ട് വടക്ക് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക നീങ്ങിയേക്കും.
എവിടേക്കായിരിക്കും ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയെന്ന് പറയാന്‍ സാധ്യമല്ലെന്നും കാലാവസ്ഥാഗതി നിരീക്ഷിച്ചുവരികയാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
48 മണിക്കൂറിനുള്ളില്‍ കര്‍ണാടകത്തിലെ തീരപ്രദേശങ്ങളിലും കേരളത്തിലും മഴ വ്യാപകമായി പെയ്യാന്‍ സാധ്യതയുണ്ട്. ഗോവ, മഹാരാഷ്ട്ര, മറാത്ത്വാഡ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിലും മഴ പെയ്തേക്കും.












Click it and Unblock the Notifications